പതിനാലുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അനന്തരവനും ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ ആണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്.
ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ആരുമറിയാതെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മുന്‍ഭര്‍ത്താവാണ് ഇതിന് കൂട്ടുനിന്നതെന്നും പരാതിയില്‍ ഉണ്ട്. റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവര്‍ കുട്ടിയെ ബ്ളാക്ക്മെയില്‍ ചെയ്തുവെന്നും പോലീസ് പറയുന്നു.
വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന പണവും സ്വര്‍ണവും എടുത്ത് തരണമെന്നായിരുന്നു യുവതിയെ കുട്ടിയെ അറിയിച്ചത്. ഇതിനായി ആണ്‍കുട്ടി തന്റെ അമ്മയുടെ ആഭരണങ്ങളും ആറു ലക്ഷം രൂപയും മോഷ്ടിച്ച് സ്ത്രീയ്ക്ക് നല്‍കി.
ആഭരണങ്ങള്‍ നഷ്ടമായത് ശ്രദ്ധയില്‍ പെട്ട കുട്ടിയുടെ അമ്മ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരവും ബ്ളാക്ക്മെയില്‍ വിവരവും പുറത്തുവന്നത്. ഇതോടെയാണ് ഇവര്‍ ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്ചെ. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.