കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി സംസ്ഥാന വക്താവിനെതിരേ പരാതി.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന് സംയുക്ത സൈനിക മേധാവിയെ വിശേഷിപ്പിച്ചതിനെതിരേയാണ് പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി എ സഫര്‍ പോലിസ് ചീഫിന് പരാതി നല്‍കിയത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് പ്രധാനമന്ത്രിക്കും അജിത് ഡോവലിനും എന്ന ബിജെപി നേതാവിന്റെ പ്രസ്താവന. ഇന്ത്യയുടെ സൈനിക മേധാവിയും വീരമൃത്യു വരിച്ചയാളുമായ ഒരാളെ അപകീര്‍ത്തിപ്പെടുത്തലാണെന്നും രാജ്യസുരക്ഷയെയും ദേശീയ ചിഹ്നങ്ങളെയും അപമാനിക്കുന്നതിനു
തുല്യമാണെന്നും പരാതിയില്‍ പറയുന്നു. രേഖകളുടെ അടിസ്ഥാനമില്ലാതെ രഹസ്യ അജണ്ടയോടെ നടത്തിയ പ്രസ്താവനകള്‍ ഫേസ് ബുക്ക്, യൂട്യൂബ് ഉല്‍പ്പെടയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ കടുത്ത നടപടി കൈക്കൊള്ളണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.