Breaking News

എംബാപ്പയെ വിടാതെ റയല്‍ മാഡ്രിഡ്; താരത്തെ സ്വന്തമാക്കാന്‍ പിഎസ്ജിക്ക് മുന്നില്‍ പുതിയ ഓഫർ…

പി എസ് ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിടാതെ റയല്‍ മാഡ്രിഡ്. താരത്തെ റയലിലേക്ക് എത്തിക്കാന്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് നല്‍കിയ ആദ്യ രണ്ട് ഓഫറുകളും

നിരസിക്കപ്പെട്ടതിനെ  തുടര്‍ന്ന് കൂടുതല്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഓഫര്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡ്.

210 മില്യണ്‍ യൂറോയാണ് റയല്‍ എംബാപ്പെയെ  സ്വന്തമാക്കാന്‍ പി എസ് ജിക്ക് മുന്നില്‍ വെക്കാന്‍ പോകുന്ന പുതിയ ഓഫര്‍. എന്നാല്‍ പി എസ് ജി 220 മില്യണ്‍ യൂറോയാണ് ആവശ്യപ്പെടുന്നത്

എന്നാണ് സൂചന. നേരത്തെ 160 മില്ല്യണ്‍  യുറോയ്ക്ക് എംബാപ്പയെ പി എസ് ജിയില്‍ നിന്നും സ്വന്തമാക്കാനുള്ള ഓഫര്‍ റയല്‍ ഫ്രഞ്ച് ക്ലബിന് നല്‍കിയിരുന്നെങ്കിലും

അവര്‍ അത് നിരസിക്കുകയായിരുന്നു. എംബാപ്പയെ വില്‍ക്കില്ല എന്നതായിരുന്നു ഫ്രഞ്ച് ക്ലബ് ഇതുവരെയും പറഞ്ഞിരുന്നതെങ്കിലും എംബാപ്പെ ക്ലബ് വിടാന്‍

ഒരുങ്ങി നില്‍ക്കുകയാണ്. പി എസ് ജി താരത്തെ അവരുടെ ടീമില്‍ നിലനിര്‍ത്താനായി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും

ക്ലബ് മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ സ്വീകരിക്കാന്‍ എംബാപ്പെ ഒരുക്കമല്ല. ഇതോടെയാണ് പി എസ് ജി തങ്ങളുടെ തീരുമാനത്തില്‍ അയവു വരുത്തിയത്. ഇതേ തുടര്‍ന്നാണ് ക്ലബിന്റെ സ്പോര്‍ട്ടിങ് ഡയറക്ടറായ ലിയോണാര്‍ഡോ

എംബാപ്പെ ക്ലബ് വിടാന്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ പോകാമെന്നും, അത് പക്ഷെ പി എസ് ജി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും വെളിപ്പെടുത്തിയത്. പി എസ്

ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്. മെസ്സി കൂടി വന്നതോടെ മെസ്സി-നെയ്മര്‍-എംബാപ്പെ എന്ന സ്വപ്നതുല്യമായ മുന്നേറ്റ നിരയുടെ

ബലത്തില്‍ യൂറോപ്പില്‍ മേധാവിത്വം നേടിയെടുക്കാനാണ് പി എസ് ജി ലക്ഷ്യം വെക്കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് അവര്‍ റയല്‍

മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ എല്ലാം തന്നെ നിരസിക്കുന്നത്. ക്ലബിന്റെ ആരാധകരും ഈ മൂവര്‍ സംഘം ഒന്നിച്ച്‌ അണിനിരക്കാന്‍ കാത്തിരിക്കുകയാണ്. അങ്ങനെയിരിക്കെ ഫ്രഞ്ച് കൗമാരതാരം

ക്ലബ് വിടുകയാണെന്ന വാര്‍ത്തകള്‍ അവരെയും ഒരുപോലെ നിരാശരാക്കുന്നുണ്ട്. ഫുട്‍ബോള്‍ രംഗത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ

റൊമാനോ എംബാപ്പെ ക്ലബ് വിടാന്‍ ഒരുക്കമാണെന്ന് സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തിരുന്നെങ്കിലും ഒപ്പം തന്നെ പി എസ് ജി താരത്തെ നിലനിര്‍ത്താന്‍ തന്നെയാണ് ഒരുക്കമെന്നും ചേര്‍ത്തിരുന്നു,

റയല്‍ മുന്നോട്ട് വെച്ച പുതിയ ഓഫറിനെ കുറിച്ച്‌ റൊമാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …