Breaking News

ബോസിന്റെ പരാതി കേട്ട് മടുത്തു; സഹികെട്ടപ്പോൾ ഓയിൽ വെയർഹൗസിന് തീയിട്ട് ജീവനക്കാരി; 9,04,46,378 കോടി രൂപയുടെ നാശനഷ്ടം…

തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്ത ജീവനക്കാരി ഓയിൽ വെയർഹൌസിന് തീയിട്ടു. ആൻ ശ്രിയ (38) എന്ന ജീവനക്കാരി ഒരു കടലാസ് കഷണം കത്തിച്ച് ഇന്ധന പാത്രത്തിലേക്ക് എറിയുകയായിരുന്നു. നഖോൺ പാതോം പ്രവിശ്യയിലെ പ്രപാകോൺ ഓയിൽ വെയർഹൗസിനാണ് തീപിടിച്ചത്. അറസ്റ്റിലായ യുവതി തീകൊളുത്തിയതായി സമ്മതിച്ചു.

തന്റെ ബോസ് പിപറ്റ് ഉങ്‌പ്രാപാകോൺ (65) തന്നിൽ ഉണ്ടാക്കുന്ന സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കത്തുന്ന കടലാസ് കഷണം പോലെ തോന്നിക്കുന്ന വസ്തുവുമായി വെയർഹൗസിലേക്ക് യുവതി നടക്കുന്നത് കാണാം.

“ആയിരക്കണക്കിന് ഗ്യാലൻ എണ്ണ ടാങ്കുകൾ സംഭരിക്കുന്ന ഒറ്റനില വെയർഹൗസിലെ ഒരു കണ്ടെയ്‌നറിന് മുകളിൽ തീജ്വാലകൾ മിന്നിമറയുന്നത് മറ്റൊരു ക്ലിപ്പിൽ കാണാം. 900,000 പൗണ്ടിന്റെ (9,04,46,378 കോടി രൂപ) നാശനഷ്ടമാണ് തീപിടുത്തത്തിലൂടെ ഉണ്ടായതെന്ന് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. തീപിടിത്തത്തിൽ 10 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

നാൽപ്പതിലധികം ഫയർ എഞ്ചിനുകൾ ചേർന്ന് നാല് മണിക്കൂറോളം പ്രയത്നിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. കത്തുന്ന എണ്ണ കനാലിലേക്ക് ഒഴുകുന്നതും സമീപത്തെ ജനവാസ മേഖലയിലേക്ക് പടരുന്നതും തടയുന്നത് അഗ്നിശമന സേനാംഗങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്ന് മേജർ ജനറൽ ചോംചാവിൻ പുർത്തനനോൻ പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

“ഇത് രണ്ടാം തവണയാണ് ഈ ഫാക്ടറിയിൽ തീപിടുത്തം ഉണ്ടാകുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി പ്രപാകോൺ ഓയിലിൽ ജോലി ചെയ്യുകയാണ് യുവതി. തന്റെ തൊഴിലുടമ എപ്പോഴും കുറ്റപ്പെടുത്തുകയും എല്ലാ ദിവസവും തനിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ താൻ ചെയ്ത പ്രവർത്തി ഇത്രയും നാശമുണ്ടാക്കുമെന്ന്

പ്രതീക്ഷിച്ചിരുന്നില്ലെന്നും ” യുവതി പറഞ്ഞു. ഭാഗ്യവശാൽ, ആളപായമുണ്ടായില്ല. ഒരു സമീപവാസിയുടെ കൈയിൽ നേരിയ പൊള്ളലേറ്റിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെയർഹൗസിൽ നിന്ന് കറുത്ത പുക ഉയരുന്നതും വലിയ തീഗോളങ്ങളും ചിത്രങ്ങളിൽ കാണാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …