Breaking News

കാസര്‍കോട് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍…

കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിലെ 7 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ 2 സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ സ്വദേശികളായ മാധവന്‍, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥികള്‍ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ആറും അമ്ബലത്തറ സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. പീഡനത്തിന് ഇരയായ മൂന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ അറസ്റ്റിലായ മാധവന്‍, മണി എന്നിവരെ കൂടാതെ ഒരാള്‍ക്കെതിരെയും പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. ഏഴ് വിദ്യര്‍ഥികളാണ് പീഡനത്തിന് ഇരയായത്. വ്യത്യസ്ത സമയങ്ങളിലായാണ് ഏഴ് വിദ്യാര്‍ഥികളും പീഡിപ്പിക്കപ്പെട്ടതെന്നാണ് സൂചന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …