Breaking News

ഐഎസ്‌എല്‍ ഫുട്ബോള്‍ സെമി : ബ്ലാസ്റ്റേഴ്സിന് കടുക്കും; മത്സരം ഫത്തോര്‍ദയിൽ…

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തോല്‍വി ജംഷഡ്പുര്‍ എഫ്സിയോടായിരുന്നു. മൂന്നു ഗോളിനായിരുന്നു തോല്‍വി. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 1–1ന്റെ സമനില. സെമിയില്‍ എത്തുമ്ബോള്‍ കരുത്തില്‍ ജംഷഡ്പുര്‍ ആണ് മുന്നില്‍. എന്നാല്‍, മുന്നേറ്റനിരയുടെ മിന്നുംപ്രകടനത്തിന്റെ ബലത്തില്‍ ജംഷഡ്പുരിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്‌. ആദ്യപാദ സെമി പതിനൊന്നിനാണ്. രണ്ടാംപാദം 15ന്. സെമി മത്സരങ്ങളില്‍ എതിര്‍ത്തട്ടക ഗോള്‍ ആനുകൂല്യമില്ല.

ഹെെദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും തമ്മിലാണ് രണ്ടാം സെമി. 12നും പതിനാറിനുമാണ് മത്സരങ്ങള്‍. സീസണിന്റെ തുടക്കത്തില്‍ എടികെ ബഗാനോട് തോറ്റായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. നാല് ഗോള്‍ വഴങ്ങിയെങ്കിലും രണ്ടെണ്ണം തിരിച്ചടിക്കാനായി. തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ പിന്നെ തോല്‍വിയറിഞ്ഞില്ല. കോവിഡ് കാരണം രണ്ട് മത്സരം മാറ്റിവച്ചു. കോവിഡില്‍ തളര്‍ന്ന ബ്ലാസ്റ്റേഴ്സിനെയാണ് പിന്നെ കണ്ടത്. ഇടവേളയ്ക്കുശേഷമുള്ള ആദ്യ കളിയില്‍ ബംഗളൂരുവിനോട് തോറ്റു.

എങ്കിലും നിര്‍ണായക കളിയില്‍ മുംബെെ സിറ്റിയെ കീഴടക്കി സെമി ഉറപ്പാക്കി. മുന്നേറ്റനിരയില്‍ ജോര്‍ജ് ഡയസും അല്‍വാരോ വാസ്കസും എട്ടുവീതം ഗോള്‍ നേടി. സഹല്‍ അബ്ദുള്‍ സമദും അഡ്രിയാന്‍ ലൂണയും അഞ്ചുവീതം തൊടുത്തു. ലൂണ ഏഴ് ഗോളിനും അവസരമൊരുക്കി. മറുവശത്ത് ഗ്രെഗ് സ്റ്റുവര്‍ട്ടാണ് ജംഷഡ്പുരിന്റെ കുന്തമുന. 10 ഗോളടിച്ചു. പത്തെണ്ണത്തിന് അവസരവുമൊരുക്കി റേഞ്ചേഴ്സിന്റെ ഈ മുന്‍താരം. ഓവെന്‍ കോയ്-ലാണ് ജംഷഡ്പുരിന്റെ പരിശീലകന്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …