ടി20 ലോക കപ്പ് പരിശീലനത്തിനിടയില്‍ ഇന്ത്യന്‍ ടീമിനെ തഴയുന്നതായി റിപ്പോര്‍ട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങള്‍ക്ക് ചൂടുള്ള ആഹാരം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഠിന പരിശീലനത്തിന് ശേഷം ചൂടുഭക്ഷണം നിര്‍ബന്ധമാണ്. ഇതാണ് ഹോട്ടല്‍ നിഷേധിച്ചത്.
പരിശീലനത്തിന് ശേഷം എല്ലാ ടീമുകള്‍ക്കും ഒരേ പോലുള്ള ഭക്ഷണമാണ് നല്‍കുക. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം ചൂടുള്ള ഭക്ഷണം നല്‍കിയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം എല്ലാ ഫാസ്റ്റ് ബൗളര്‍മാര്‍ക്കുമായിരുന്നു പരിശീലനമുണ്ടായിരുന്നത്.
പരിശീലനത്തിനു ശേഷമുള്ള ഭക്ഷണത്തില്‍ പഴങ്ങളും മെല്‍ബണിന്റെ തനത് ഭക്ഷണമായ ഫലാഫെലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ഇഷ്ടാനുസൃത സാന്‍ഡ്വിച്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷം ഉച്ചഭക്ഷണ സമയത്താണ് ഇന്ത്യന്‍ താരങ്ങളോട് വിവേചനം കാണിച്ചത്. ചില കളിക്കാര്‍ പഴങ്ങളും മറ്റും കഴിച്ചതായും താരങ്ങള്‍ പറഞ്ഞു. മറ്റ് ചിലര്‍ തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ബിസിസിഐ പറഞ്ഞു.
രണ്ട് മണിക്കൂര്‍ പരിശീലനത്തിന് ശേഷം താരങ്ങള്‍ അവോക്കാഡോ, തക്കാളി, കുക്കുമ്ബര്‍ എന്നിവ ഉപയോഗിച്ച് ഒരു തണുത്ത സാന്‍ഡ്വിച്ച് കഴിക്കുന്ന പതിവുണ്ട്. പോഷക ഗുണം ഏറെയുള്ളതിനാലാണ് ഇത് നിര്‍ബന്ധമായി കഴിക്കുന്നത്. എന്നാല്‍ സാന്‍ഡ് വിച്ച് കഴിക്കാനായില്ലെന്നും ആരോഗ്യത്തെയും മത്സരത്തെയും ബാധിക്കുമോയെന്ന സംശയവുമുണ്ട്.
മത്സരത്തിന്റെ ആതിഥേയരായ രാജ്യത്തിന്റെ അസോസിയേഷനാണ് കാറ്ററിങ്ങിന്റെ ചുമതല വഹിക്കുന്നത്. പരിശീലന സെഷനുശേഷം ചൂടുള്ള ഇന്ത്യന്‍ ഭക്ഷണമാണ് സാധാരണയായി ഇന്ത്യന്‍ താരങ്ങള്‍ കഴിക്കുന്നത്. ഈ നിയമങ്ങള്‍ എല്ലാ രാജ്യത്തും ഒരുപോലെയാണെന്നും ബിസിസിഐ പറഞ്ഞു.