Breaking News

ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാന്‍ സര്‍ക്കാര്‍; മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുമോയെന്നു വ്യക്തമല്ല.

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന്‌ നീക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. നിര്‍ദേശം പ്രായോഗികമാക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഏത് നിമിഷവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓര്‍ഡിനന്‍സിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് വിവരം.

നേരത്തേ സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ ഘട്ടത്തിലെല്ലാം തന്നെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി പറഞ്ഞിരുന്നു. യുജിസി. മാനദണ്ഡത്തില്‍ ചാന്‍സലര്‍ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല.

ഓരോ സര്‍വകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചിട്ടുള്ളത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതില്‍ ഭരണഘടനാപ്രശ്നങ്ങളുമില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …