Breaking News

പണിമുടക്കി ഇൻസ്റ്റ​ഗ്രാം; പരാതിയുമായെത്തിയത് 46,000 പേർ

ഡൽഹി: മെറ്റ പ്ലാറ്റ്ഫോമിന്‍റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം പറഞ്ഞു. ഇൻസ്റ്റാഗ്രാം ലോകമെമ്പാടും പണിമുടക്കിയതായാണ് റിപ്പോർട്ട്.

ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായതായി പരാതിപ്പെട്ടത് 46,000 ത്തിലധികം ആളുകളാണ്. സംഭവത്തിൽ റിപ്പോർട്ട് ചെയ്ത പിഴവുകൾ പരിശോധിച്ച് വരികയാണെന്ന് ഡൗൺ ഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് ഇൻസ്റ്റാഗ്രാമിനെതിരെ രണ്ടായിരത്തിലധികം പരാതികളും ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പരാതികളും നൽകിയിട്ടുണ്ട്. വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …