Breaking News

ഫോബ്‌സ് മാഗസിന്‍ : തെന്നിന്ത്യന്‍ താരങ്ങളില്‍ ഈ നടന്‍ ഒന്നാമത്; രണ്ടാം സ്ഥാനം മോഹന്‍ലാലിന്…

കഴിഞ്ഞ വര്‍ഷത്തെ (2019) കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം.

നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ സിനിമാ താരം. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്ലിയാണ്. 252.72 കോടിയാണ് കോഹിലിയുടെ 2019 ലെ വരുമാനം.

കൂടാതെ മലയാളത്തില്‍നിന്ന് രണ്ടു പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27ാം സ്ഥാനത്താണ് മോഹന്‍ലാല്‍. മമ്മൂട്ടി പട്ടികയില്‍ 62ാം സ്ഥാനത്താണ്. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം.

അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്. മമ്മൂട്ടിയുടേത് 33.5 കോടിയും. എന്നാല്‍ ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം.

പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ വരുമാനം. ആലിയ ഭട്ട് ആണ് വനിതകളില്‍ എറ്റവും മുന്നിലുള്ളത്. 59.21 കോടിയാണ് ആലിയ 2019-ല്‍ പ്രതിഫലമായി നേടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …