Breaking News

ജ്യേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത് വിധി ; യുവാവ് ആത്മഹത്യ ചെയ്തു

മാതാവിന് തുല്യമായി കരുതേണ്ട ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മരിച്ചുപോയ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ജാര്‍ഖണ്ഡിലെ രാംഘട്ടിലെ റോള ബാഗിച്ച ഗ്രാമത്തിലാണ് സംഭവം നടന്നത്. ലവ് കുമാര്‍ (26) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ വിവാഹിതയായ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

ഇതിനുള്ള ശിക്ഷയായാണ് വിധവയായ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത് ഉത്തരവിട്ടത്. ഖാപ് പഞ്ചായത്താണ് മകന്റെ മരണത്തിന് കാരണമെന്നാരോപിച്ച്‌ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്‍കിയതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പഞ്ചയാത്ത് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …