Breaking News

“കേസുകൊടുക്കുമെന്നു പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കറിവയ്ക്കാതിരുന്നത്”; വിവാദങ്ങളോട് പ്രതികരിച്ച്‌ ഫിറോസ് ചുട്ടിപ്പാറ…

ഭീഷണിപ്പെടുത്തുകയും കേസുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്നു തീരുമാനിച്ചതെന്ന് ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ. സീരിയലുകളും സിനിമകളും പോലെ പ്രത്യേകം തിരക്കഥ തയാറാക്കിയാണ് വീഡിയോ ചെയ്തത്. തിരക്കഥയില്‍ പ്ലാന്‍ ചെയ്തതെല്ലാമാണ് കൃത്യമായി ഷൂട്ട് ചെയ്ത് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സീരിയലുപോലെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്.

നാട്ടില്‍നിന്ന് വരുമ്ബോള്‍ തന്നെ മയിലിനെ കറിവയ്ക്കാനുള്ള പ്ലാനുണ്ടായിരുന്നില്ല. ഒരു സീരിയലായെടുത്ത് ആളുകളെ രസകരമായ കാഴ്ചകള്‍ കാണിക്കുകയായിരുന്നു ലക്ഷ്യം. ദുബൈയില്‍ മയിലിനെ കറിവയ്ക്കാന്‍ വന്നതല്ല. എക്‌സ്‌പോ കാണാനാണ് സത്യത്തില്‍ ഇവിടെ വന്നത് ഫിറോസ് പറഞ്ഞു.

ഇതില്‍ നമ്മള്‍ക്ക് ഒരു വിഷയവും വരാനില്ല. ഞാന്‍ നിലവില്‍ നാട്ടിലില്ല, ദുബൈയിലാണുള്ളത്. ദുബൈയില്‍ മാനിനെയും മയിലിനെയുമൊക്കെ കറിവയ്ക്കുന്നത് ലീഗലാണ്. പക്ഷെ, മയില്‍ ഭക്ഷ്യയോഗ്യമായ ഒരു സാധനമല്ല. അതു മനസിലാക്കിയാണ് നമ്മള്‍ അതിനെ കറിവയ്ക്കാന്‍ നില്‍ക്കാത്തത്. മയിലിനെ ഭക്ഷിക്കുന്ന ആളുകളുണ്ട്. യൂടൂബില്‍ നോക്കിയാല്‍ മലയാളികള്‍ തന്നെ മയിലിനെ കറിവയ്ക്കുന്ന വിഡിയോകളൊക്കെയുണ്ട്.

പക്ഷെ, എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അറയില്ല. മറ്റു തരത്തിലൊക്കെ ആളുകള്‍ കണ്ടിട്ടുണ്ട്. അവരുടെ അറിവില്ലായ്മകൊണ്ടായിരിക്കാം. അല്ലാതെ ആളുകളെ വെറുപ്പിക്കാന്‍ ചെയ്തതല്ല. ആരോടും വൈരാഗ്യമോ ദേഷ്യമോ ഇല്ല. തെറിപറഞ്ഞവരോട് പോലും വൈരാഗ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …