Breaking News

കൊറോണ വൈറസ്; ആര്‍ക്കും രോഗലക്ഷണങ്ങളില്ല, എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചൈന വീണ്ടും പ്രതിസന്ധിയിലേക്ക്…

ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്ത് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ് വ്യാപനത്തിന്റെ

ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ, ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ

വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ 78 ആണ്.

കഴിഞ്ഞ ദിവസം വരെ ഇത് 47 ആയിരുന്നു. ഒറ്റയടിക്ക് ഇത്രയധികം വര്‍ധനവ് ഉണ്ടായിരിക്കുന്നത് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പുറത്തുനിന്ന് വൈറസ് ബാധയേറ്റ് എത്തുന്നവര്‍,

രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുന്നവര്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാമെന്നതാണ് ചൈനയെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്.

ഞായറാഴ്ച സ്ഥിരീകരിച്ച 39 കേസുകളില്‍ 38 എണ്ണവും ചൈനയ്‍ക്ക് പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്. പ്രാദേശികമായി രോഗം പകര്‍ന്ന ഒരാള്‍ ഗ്വാങ്ഡോങ് പ്രവിശ്യയിലെ താമസക്കാരനാണ്.

വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ട്. മാത്രമല്ല രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആവശ്യുപ്പെട്ടിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …