Breaking News

കാൽപ്പന്തിൽ കൈയ്യൊപ്പ് ചാർത്തി ദേശീയ തലത്തിലെത്തിയ അനുഷ്ക രവികുമാർ നാടിന്നഭിമാനമായി

ഇത് അനുഷ്ക രവികുമാർ.കൊല്ലം ജില്ലയിൽ കൊട്ടാരക്കര കൈതക്കോട് ഉപരി കുന്നത്തു വീട്ടിലെ രവികുമാറിൻ്റെയും വിനിതയുടെയും മകൾ. നല്ലൊരു ഫുട്ബാൾ പ്ലെയർ കൂടിയായ അച്ഛൻ്റെ ആഗ്രഹം സഫലമാക്കിയ മകളെ ഓർത്ത് സന്തോഷിക്കുകയാണ് ഈ അച്ഛനും അമ്മയും. ഫുട്ബാൾ മത്സരങ്ങളിലൂടെ തനിക്ക് നേടാൻ കഴിയാത്ത നേട്ടങ്ങൾ തൻ്റെ മകളിലൂടെ സാധ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇദ്ദേഹം.

ആദ്യ ഗുരു അച്ഛനിൽ നിന്നും കാൽപ്പന്തുകളിയുടെ രഹസ്യങ്ങൾ വശമാക്കിയ അനുഷ്ക അച്ഛനോടൊപ്പം പരിശീലിക്കുന്നത് സമീപത്തുള്ള ഗ്രൗണ്ടിലും പഞ്ചായത്ത് കളിസ്ഥലത്തുമാണ്. കൊട്ടാരക്കര പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്സ്.എസ്സിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനുഷ്ക ഇതിനോടകം ദേശീയതലം വരെ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരിക്കുകയാണ്.

വീടിനും നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുന്ന ഈ കൊച്ചു മിടുക്കി ആഗ്രഹിക്കുന്നത് നല്ലൊരു ഫുട്ബാൾ പ്ലെയർ ആകണം, നല്ല പരിശീലനം ലഭിക്കണം.കൂടാതെ ഫയറിംഗ് ഷൂട്ട് പഠിക്കണമെന്നും പരിശീലിക്കണമെന്നും. അച്ഛൻ്റ ആഗ്രഹത്തിനൊത്ത് വളരുവാൻ ആഗ്രഹിക്കുന്ന അനുഷ്കയ്ക്ക് പ്രതിബന്ധമായി നിൽക്കുന്നത് വീട്ടിലെ കഷ്ടപ്പാടുകളും സാമ്പത്തികമില്ലായ്മയുമാണ്. സൻമനസ്സുകൾ കനിഞ്ഞാൽ തങ്ങളുടെ ദുരിതത്തിന് ശാന്തി ഉണ്ടാകുമെന്നും തൻ്റെ ആഗ്രഹം സഫലമാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു മിടുക്കി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …