Breaking News

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വലിയ വീഴ്ച: എട്ടു ജില്ലകളില്‍ ഇപ്പോഴും ആയിരത്തിന് മുകളില്‍ കേസുകള്‍…

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്‌ വലിയ പാളിച്ചകള്‍ സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്നാം തരംഗം തുടങ്ങാനിരിക്കെ രണ്ടാം തരംഗം തന്നെ കേരളത്തില്‍ ശക്തമായി തുടരുകയാണ്.

ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഫലം കാണാത്ത കോവിഡ്

പ്രതിരോധം ജനങ്ങളെ വലയ്ക്കുന്നതല്ലാതെ മറ്റൊരു ഗുണവും ലഭിക്കുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കൂടിയതാണ് സര്‍ക്കാരിന് വിനയായത്. ഇന്ന് 11.91 ശതമാനമാണ് ടി പി ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ എത്ര കണ്ട് കടുപ്പിച്ചിട്ടും പത്തിന് താഴേയ്ക്ക് ടി പി ആര്‍ എത്തിക്കാനാവാത്തത്

വലിയ വെല്ലുവിളിയായിത്തന്നെ നിലനില്‍ക്കുകയാണ്. ബക്രീദ് ഇളവുകളും കേസുകള്‍ അധികരിക്കാന്‍ കാരണമായിട്ടുണ്ട്. അനാവശ്യമായ ആള്‍ക്കൂട്ടങ്ങളും പ്രതിഷേധങ്ങളും കോവിഡ്

നിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്. പോലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് സംസ്ഥാനത്തെ നിലവിലെ ആള്‍ക്കൂട്ടങ്ങള്‍

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …