Breaking News

ആറ് മാസമായി ശമ്പളമില്ല; പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി വേതനം ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു.

വേതനം ആവശ്യപ്പെട്ട് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെയാണ് ബിജുമോൻ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് 1,714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്നാണ് അസോസിയേഷൻ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവന്നെങ്കിലും ഇത് നടപ്പാക്കാത്തതിനാൽ ശമ്പളം മുടങ്ങുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …