Breaking News

കേരള സ്ട്രൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈയോട് പരാജയപ്പെട്ടത് 7 റൺസിന്

തിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ ജയം നേടാനാവാതെ കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനോട് ഏഴ് റൺസിനാണ് സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറിൽ സ്ട്രൈക്കേഴ്സിന് വേണ്ടിയിരുന്നത് 12 റൺസ് മാത്രമായിരുന്നു. എന്നാൽ ഈ ഓവറിൽ ബാറ്റ് ചെയ്ത ജീൻ ലാലിനും പ്രശാന്ത് അലക്സാണ്ടറിനും അതിന് കഴിഞ്ഞില്ല. അതേസമയം, മികച്ച ഫോമിലായിരുന്ന എതിർഭാഗത്തെ അർജുൻ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാൻ കഴിയാത്തതിനാൽ സിസിഎല്ലിൽ സ്ട്രൈക്കേഴ്സ് മൂന്നാമതും തലകുനിക്കേണ്ടി വന്നു.

മുംബൈക്കെതിരെ സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റൺസായിരുന്നു. സിദ്ധാർത്ഥും പെപ്പെയുമാണ് ഓപ്പണിംഗിന് ഇറങ്ങിയത്. എന്നാല്‍ മാധവ് എറിഞ്ഞ രണ്ടാം ഓവറില്‍ സിദ്ധാര്‍ത്ഥും (16 റണ്‍സ്) മണികുട്ടനും മടങ്ങിയതോടെ കേരള സ്ട്രൈക്കേഴ്സ് പ്രതിരോധത്തിലായി. അടുത്ത ഓവറിൽ പ്ലെയിംഗ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദനും ഒരു ഫോറിന് ശേഷം മടങ്ങിയതോടെ കേരളം പൂർണ്ണമായും പ്രതിരോധത്തിലായി. തുടർന്ന് പെപ്പെയും അർജുൻ നന്ദകുമാറും ഒരു തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ മാധവിന്‍റെ രണ്ടാം ഓവറിൽ സിക്സർ അടിച്ച് പെപ്പെ മടങ്ങി. 

ഇതിന് പിന്നാലെ അർജുൻ നന്ദകുമാറും വിവേക് ഗോപനും ചേർന്ന് കേരളത്തെ 4-40 എന്ന സ്കോറിൽ നിന്ന് പതിയെ മുന്നോട്ട് കൊണ്ടുപോയത്. വിവേക് ഗോപൻ ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും 14 പന്തിൽ നിന്ന് 17 റൺസ് നേടി. അർജുൻ നന്ദകുമാർ 19 പന്തിൽ 38 റൺസെടുത്തു. അർജുൻ നോട്ട് ഔട്ടായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …