Breaking News

മൃഗബലി നടത്താൻ മദ്യപിച്ചെത്തി ; ആടിനു പകരം കത്തിവെച്ച് വെട്ടിയത് യുവാവിന്റെ കഴുത്തില്‍…

മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണാമായ സംഭവം. പ്രതിയായ ചലാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു.

ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറത്തത്. ബലിയ്ക്കായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് വെട്ടിയത്. കുത്തേറ്റയുടന്‍ സുരേഷിന്റെ കഴുത്തില്‍ ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …