ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സുപ്രധാനമായ മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റിലൂടെയും ആപ്പിലൂടേയും
ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട് നല്‍കുമെന്നാണ് റെയില്‍വേ പ്രഖ്യാപനം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഐ.ആര്‍.ടി.സിയുടെ പേയ്മെന്റ് ഗേറ്റ്വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ്
അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു
ഐപേയുടെ അവതരണം. നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് പറഞ്ഞു. ഐ.ആര്‍.ടി.സി-ഐപേയുടെ യൂസര്‍ ഇന്‍റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയി