സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‍ച ആക്രമണം നടത്താന്‍ ശ്രമിച്ചത്.
ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന
എല്ലാ ആക്രമണങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. വെള്ളിയാഴ്‍ച സൗദിയിലെ ഒരു വാണിജ്യ കപ്പലിന് നേരെയും
ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. അന്താരാഷ്‍ട്ര കപ്പല്‍ പാതയ്‍ക്ക് ഹൂതികള്‍ ഭീഷണി ഉയര്‍ത്തുകയാണെന്നും സഖ്യസേന ആരോപിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY