Breaking News

ദുര്‍മന്ത്രവാദവും ആഭിചാരവും ഇനി കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ…

ദുര്‍മന്ത്രവാദവും ആഭിചാരവും ഇനി കുറ്റകരം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങിയിരിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്.

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് ശിക്ഷ.

ദുര്‍മന്ത്രവാദം, ആഭിചാരം, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച്‌ കൊല്ലുക, കനലിലൂടെ നടക്കുക, വശീകരണ ഉപാധികളും പൂകളും, ഇതിനായി പരസ്യം നല്‍കുക, നിധിക്കുവേണ്ടിയുള്ള പൂജ,

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, സ്ത്രീകളെ വിവസ്ത്രയാക്കി നിര്‍ത്തല്‍, നഗ്‌നനാരീ പൂജ, പൂജകളിലൂടെ അസുഖം മാറ്റല്‍, കുട്ടികളെ ഉപയോഗിച്ചുള്ള ആചാരങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …