Breaking News

രാജ്യത്ത് ആശ്വാസവാര്‍ത്ത; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍, മരണനിരക്കും കുറഞ്ഞു….

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. 2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. 2.59 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ രോഗത്തില്‍ നിന്ന്​ മുക്തരായത്​.

രോഗമുക്തി നിരക്ക്​ 92.09 ആയി ഉയര്‍ന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക്​ 6.62 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2795 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. ആകെ മരണസംഖ്യ 3,31,895 ആയി. മഹാരാഷ്​ട്രയിലും (500) തമിഴ്​നാട്ടിലുമാണ്​ (478) ഏറ്റവും കുടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …