രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന് കേന്ദ്രബജറ്റില്‍ 28,600 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കും.
പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറക്കും. ഇതിനായി ആറുമാസത്തിനുള്ളില്‍ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും.