Breaking News

5000 സ്‌ക്രീനില്‍ പ്രദര്‍ശനം; ലക്ഷ്യമിടുന്നത് 500 കോടി; മരക്കാരിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളുമായി താരരാജാവ്…

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്‍റെ വിശേഷങ്ങളുമായി താരരാജാവ് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹം ബിഗ് ബജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ബോക്‌സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുന്ന സിനിമയായിരിക്കുമെന്നുള്ള മുന്‍വിധികളൊക്കെ ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്‌.

മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാല്‍. സിനിമയുടെ റിലീസിനെ കുറിച്ച് മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശനും മനസ്തുറന്നു.

മോഹന്‍ലാലിന്‍റെ വാക്കുകള്‍; കുഞ്ഞാലി മരക്കാര്‍ ഞാന്‍ സ്‌കൂളിലൊക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരുപാട് സാധാ്യതകള്‍ ഉപയോഗിച്ച സിനിമയാണ്. അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്.

ഒരു വര്‍ഷംകൊണ്ട് ഷൂട്ട് ചെയ്യേണ്ടത് വെറും നൂറ് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ സിനിമ ഇന്ത്യന്‍ നേവിയ്ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലി മരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം.

ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം ചിത്രം. കുഞ്ഞാലി മരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടെ- മോഹന്‍ലാല്‍ പറഞ്ഞു. നാല് ഭാഷകളിലായി പുറത്ത് വരുന്ന ചിത്രം ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും തികച്ചും ഒരു എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. കേരളത്തിന് പുറത്തും ജിസിസി-യൂറോപ്പ് കേന്ദ്രങ്ങളിലുമെല്ലാം ഒരേ ദിവസം തന്നെ സിനിമ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്‍ഫ് വിതരണാവകാശം വിറ്റ് പോയിരിക്കുന്നത്. 2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷന്‍ നേടിയത്.

എന്നാല്‍ 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …