മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്ബത്തൂര്‍ ലക്ഷ്മി മില്‍സ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കലര്‍ത്തിയ ഐസ് ക്രീമുകള്‍ ഇവിടെ വില്‍പന നടത്തുന്നതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്താന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കോയമ്ബത്തൂര്‍ ജില്ല ഭക്ഷ്യ സുരക്ഷ ഓഫിസര്‍ തമിഴ്‌ശെല്‍വന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ മദ്യകുപ്പികളും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും കണ്ടെടുത്തു. വൃത്തിഹീനമായി കിടന്നിരുന്ന കേന്ദ്രത്തില്‍ മദ്യം കലര്‍ത്തി ഐസ്‌ക്രീം നിര്‍മ്മിച്ചിരുന്നതായും കണ്ടെത്തി.