Breaking News

ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ചു ; ലൈംഗികബന്ധത്തിനിടെ ഭാര്യയോട് ചെയ്തത് കൊടുംക്രൂരത…

മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്പതിമാരുടെ തര്‍ക്കം ചെന്നവസാനിച്ചത് കൊലപാതകത്തില്‍. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊല്ലുകയായിരുന്നു.

സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. 22കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുവാവ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്.

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിന് ശേഷം യുവാവ് സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു യുവാവ് കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്. എന്നാല്‍ പൊലീസ് കണ്ടെത്തുമ്പോള്‍ യുവാവ് മരിച്ചിരുന്നില്ല.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …