ജന്മനാടായ ചിറയിന്‍കീഴില്‍ പ്രേം നസീര്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റില്‍ ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ അഭ്യര്‍ഥനമാനിച്ചാണ് ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് ഒരു കോടി രൂപ അനുവധിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശി ചിറയിന്‍കീഴില്‍ പ്രേം നസീറിന്റെ പേരിലുള സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിനായ്
സംസ്ഥാന ഗവണ്മെന്റ്നോട് 5 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് നിയമസഭയില്‍ നടന്ന ബജറ്റിന്‍മേലുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി ഒരുകോടി രൂപ
പ്രേം നസീര്‍ സാംസ്കാരിക കേന്ദ്രത്തിനായ് അനുവദിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. ഏറെ നാളായുള്ള ചിറയിന്‍കീഴ് നിവാസികളുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്.