ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ ഗോകുലത്തിന്റെ പെണ്‍പുലികള്‍ നിലംപരിശാക്കുകയായിരുന്നു.
ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്.
മത്സരം തുടങ്ങി ഒരു മിനിറ്റ് ആകും മുന്നേ പ്രമേശ്വരി ദേവി, കമലാ ദേവി (25′), സബ്രിത ഭണ്ഡാരി (87′) എന്നിവര്‍ ഗോകുലം കേരളത്തിനായി ഗോള്‍ നേടി.
ക്രിഫ്‌സയ്ക്കായി ഡാങ്‌മെയ് ഗ്രേയ്‌സ് (33′) രത്തന്‍ ബാല ദേവി (71′) എന്നിവരിലൂടെ ഗോള്‍ മടക്കിയെങ്കിലും ജയിക്കാന്‍ സാധിച്ചില്ല. ഈ ജയത്തോടെ വനിതാ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ്‌സി.