ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ സമിതികള്‍ തീരുമാനിച്ചത്.
കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ.
വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. ബിഹാറില്‍ സിപിഐ, ആര്‍ജെഡി, ബിഹാര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിനു ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു.
സിപിഐ എംഎല്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.