നിലവിലെ ഐപിഎല്‍ സീസണില്‍ ഏറ്റവും മൂല്യമുള്ള ടീമായി മുംബൈ ഇന്ത്യന്‍സ്. ഫോര്‍ബ്സ് മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1.30 ബില്ല്യണ്‍ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂല്യം 1.15 ബില്ല്യണ്‍ ഡോളറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (1.1 ബില്ല്യണ്‍),
ലക്നൗ സൂപ്പര്‍ ജയന്‍്റ്സ് (1.075 ബില്ല്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ് (1.035 ബില്ല്യണ്‍), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (1.025 ബില്ല്യണ്‍), രാജസ്ഥാന്‍ റോയല്‍സ് (1 ബില്ല്യണ്‍), സണ്‍റൈസേഴ്സ് ഹൈദരാബാദ് (970 മില്ല്യണ്‍), പഞ്ചാബ് കിംഗ്സ് (925 മില്ല്യണ്‍), ഗുജറാത്ത് ടൈറ്റന്‍സ് (850 മില്ല്യണ്‍) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ മൂല്യം.
മൂല്യം കൂടുതലാണെങ്കിലും മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും സീസണില്‍ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. മുംബൈ ഇന്ത്യന്‍സ് 8 മത്സരങ്ങളില്‍ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് പോയിന്‍്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ ചെന്നൈ രണ്ട് മത്സരങ്ങള്‍ വിജയിച്ച് 9ആം സ്ഥാനത്താണ്.