Breaking News

നടി ആക്രമണ കേസ്: ദിലീപിന് നിര്‍ണ്ണായകം ?? മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നു…

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കല്‍ തുടരുന്നു. കേസില്‍ നടന്‍ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം

തെളിയിക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രമുഖരില്‍നിന്നാണ് അടുത്ത 3 ദിവസം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കുമെന്നാണ് സൂചന.

കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം വാദം ഉയര്‍ത്തിയ വ്യക്തികളില്‍ ഒരാളെന്ന നിലയില്‍ നടി മഞ്ജുവാര്യരുടെ മൊഴി നിര്‍ണായകമാണെന്നാണ് വിലയിരുത്തുന്നത്.

മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യര്‍ പഴയ നിലപാട് കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാതാണ് പ്രധാനം.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം അവര്‍ക്ക് പിന്തുണ അര്‍പ്പിച്ച്‌ കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജുവാര്യര്‍ ഗൂഡാലോചന എന്ന വാദം ആദ്യം ഉയര്‍ത്തുന്നത്.

പിന്നാലെ ദിലീപ് അറസ്റ്റിലാവുകയും കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ മഞ്ജുവിന്റെ വാക്കുകള്‍ കേരളം ഏറെ ചര്‍ച്ചചെയ്യുകയായിരുന്നു.

ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ താരത്തിന്റെ മൊഴി നിര്‍ണ്ണായകമാകും.

അതേസമയം, 5 വര്‍ഷം മുന്‍പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത് എന്നതാണ് വസ്തുത. മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരും ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …