ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരണപ്പെട്ടത് 833 പേരാണ്. രോഗം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് ഇത്രയധികം പേര്‍ മരിക്കുന്നത്.
ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,911 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 98,000 കഴിഞ്ഞു. തിങ്കളാഴ്ച മരിച്ചവരില്‍ 605 പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും
മറ്റ് 228 പേര്‍ നഴ്‌സിംഗ് ഹോമുകളിലുമാണ് മരിച്ചത്. വൈറസ് വ്യാപനം ഇനിയും രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല. നിയന്ത്രിക്കാവുന്നതിലും ഒരുപാട് അകലെയാണതെന്നാണ്
കണക്കുകള്‍ കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്‍ പറഞ്ഞു. ജനങ്ങള്‍ വീട്ടില്‍ തന്നെ തുടരണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.