രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ്
ബുക്കിംഗ് നടക്കുക. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാം. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം
അടക്കം 15 പ്രധാന നഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ തീവണ്ടികളും ദില്ലിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക.
ഈ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. രോഗലക്ഷണം ഇല്ലാത്തവരെ
മാത്രം ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ക്ക് മാസ്കും നിര്‍ബന്ധമാണ്.