Breaking News

14കാരിയെ പെണ്‍സുഹൃത്ത് വഴി പരിചയപ്പെട്ടു; പലയിടങ്ങളില്‍ വച്ച്‌ ലൈംഗികമായി ഉപയോഗിച്ചത് നാല് മാസം; രണ്ടു മക്കളുമുള്ള 28കാരന്‍ അറസ്റ്റില്‍

പെണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട പതിനാലുകാരിയെ നാലു മാസത്തോളം നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ 28 കാരനായ ഹോട്ടല്‍ തൊഴിലാളിയായ യുവാവ്‌ പിടിയില്‍.

ഭാര്യയും രണ്ടു മക്കളുമുള്ള യുവാവാണ് പിടിയിലായത്. ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പുറമറ്റം കരിക്കുറ്റിമലയെയാണ് പോലീസ് പിടികൂടിയത്. കവിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്.

യുവാവ് കഴിഞ്ഞ നാലു മാസക്കാലമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീടിന് പുറത്തുള്ള സ്ഥലെത്തെത്തിച്ച്‌ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

സുഹൃത്തായ പെണ്‍കുട്ടി മുഖേനെയാണ് പീഡനത്തിനരയായ പെണ്‍കുട്ടി യുവാവുമായി പരിചയത്തിലാകുന്നതെന്നും പോലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയിന്മേല്‍ തിരുവല്ല

പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമായിരുന്നു പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …