Breaking News

‘ബോയ്​സ്​ ലോക്കര്‍ റൂം’ വിവാദത്തില്‍ വമ്പന്‍ ട്വിസ്​റ്റ്​; ആ മെസേജയച്ചത്​ ആണ്‍കുട്ടിയല്ല..

ഡല്‍ഹിയില്‍ സ്​കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്‌​ ചര്‍ച്ച ചെയ്യുകയും പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇന്‍സ്​റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള സംഭവത്തില്‍

ഒരു അപ്രതീക്ഷിത ട്വിസ്​റ്റ്​ നടന്നതായി​ പൊലീസ്​. വിവാദത്തിനാധാരമായ കമന്‍റ്​ ഒരു പെണ്‍കുട്ടി വ്യാജ മേല്‍വിലാസത്തില്‍ സൃഹൃത്തായ ആണ്‍കുട്ടിയെ പരീക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നാണ്​ കണ്ടെത്തിയത്​. ഈ പെണ്‍കുട്ടിയും ആണ്‍കുട്ടിക്കും ‘ബോയ്​സ്​ ലോക്കര്‍ റൂമുമായി’ ബന്ധ​മി​ല്ലെന്നും സ്​നാപ്​ചാറ്റില്‍

നടന്ന ചാറ്റിന്‍റെ സ്​ക്രീന്‍ഷോട്ട്​ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതിന്‍റെ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. ‘വിവാദങ്ങള്‍ക്കാധാരമായ സംഭാഷണം ഒരുപെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ നടത്തിയതാണ്​.

‘സിദ്ധാര്‍ഥ്​’ എന്ന വ്യാജ നാമധേയത്തിലാണ്​ പെണ്‍കുട്ടി മെസേജുകള്‍ അയച്ചിരുന്നത്​. അവളുടെ പേര്​ തന്നെ വെച്ച്‌​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി മുന്നോട്ടുവെച്ചു. മറുവശത്തുള്ള ആണ്‍കുട്ടിയുടെ പ്രതികരണം അറിയാനും അവന്‍റെ വ്യക്​തിത്വം

തിരിച്ചറിയാനും വേണ്ടിയായിരുന്നു പെണ്‍കുട്ടിയുടെ പ്രവര്‍ത്തി’ എന്നാണ് ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥനായ അന്വേഷ്​ റോയ്​ മാധ്യമങ്ങളോട്​ വിശദീകരിച്ചത്. പെണ്‍കുട്ടിയുടെ ആവശ്യം കേട്ട്​ ഞെട്ടിയ

യുവാവ് നിരാകരിക്കുകയും ചാറ്റ്​ ചെയ്യുന്നത്​ അവസാനിപ്പിക്കുകയും ചെയ്​തു. ശേഷം ചാറ്റിനെക്കുറിച്ച്‌​ വിവാദ നായികയായ പെണ്‍കുട്ടിയടക്കമുള്ള തന്‍റെ സുഹൃത്തുക്കളോട്​ ആണ്‍കുട്ടി ഇക്കാര്യം ചര്‍ച്ച

ചെയ്യുകയും സ്​ക്രീന്‍ഷോട്ട്​ പങ്കുവെക്കുകയും ചെയ്​തു. എന്നാല്‍ താനാണ്​ മെസേജ്​ അയച്ചതെന്ന വിവരം തുറന്നുപറയാന്‍ പെണ്‍കുട്ടി തയാറായില്ല. ആണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ സ്​ക്രീന്‍ഷോട്ട്​ ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …