Breaking News

ഇനി ദില്‍റോബ് ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍: കൈയ്യടിച്ച്‌ ഫാന്‍സ്‌

ബി​ഗ് ബോസ് സീസണ്‍ നാലിലെ ഏറെ ശ്രദ്ധനേടിയ കോംബോ ആയിരുന്നു ദില്‍ഷ- റോബിന്‍. റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്യുകയും ദില്‍ഷ അത് നിരസിച്ച്‌ സൗഹൃദം മാത്രമാണ് തനിക്കുള്ളതെന്ന് ആവര്‍ത്തിച്ച്‌ പറയുകയും ചെയ്തിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ പല അഭിമുഖങ്ങളിലും ദില്‍ഷയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങള്‍ തമ്മില്‍ ഇനി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ദില്‍ഷ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, എല്ലാം അവസാനിപ്പിച്ച ദില്‍ഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് റോബിന്‍ രാധാകൃഷ്ണന്‍.

‘സന്തോഷമായിട്ട് ഇരിക്കൂ ദില്‍ഷാ. ബഹുമാനം മാത്രം. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ഓള്‍ ദി ബെസ്റ്റ്. എനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദി. ഒരുമിച്ച്‌ ഉണ്ടായിരുന്ന ഓര്‍മകള്‍ക്കും നന്ദി’, റോബിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ദില്‍ഷ ഇതിന് മറുപടിയും നല്‍കി. ഒരുമിച്ച്‌ ഉണ്ടായിരുന്ന എല്ലാ സുന്ദരമായ ഓര്‍മകള്‍ക്കും നന്ദി പറയുന്നതായി ദില്‍ഷയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. റോബിനും ബ്ലെസ്ലിയുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിക്കുകയാണെന്ന് ദില്‍ഷ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …