സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രിപിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. കേരളത്തിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകായാണ് രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്.
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..!
കൂടാതെ ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.
കൂടാതെ ഒന്‍പതു പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 60 പേര്‍ രോഗമുക്തി നേടി.
പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.