ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍
അകലെയുള്ള കോസമ്ബ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം,
ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്‌വാര സ്വദേശികളാണ്.
NEWS 22 TRUTH . EQUALITY . FRATERNITY