Breaking News

ശാസ്ത്രവിചാരത്തിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രമാണ് ശ്രീ ശിവശങ്കരാശ്രമം ; സ്വാമി ചിദാനന്ദപുരി

ലാളിത്യത്തിനും ബൗദ്ധിക വിചാരത്തിലൂടെ സൂക്ഷ്മതലങ്ങളിലേക്ക് ചിന്തകളെ നയിക്കുന്ന സിരാ കേന്ദ്രമാണ് കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം. ആശ്രമങ്ങള്‍ ഏറെ ഉണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്ഥ പ്രവര്‍ത്തനങ്ങളും

ലളിത ജീവിത വീക്ഷണത്തിനും ഉടമയായിരുന്നു ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സംപൂജ്യ ശങ്കരാനന്ദ സ്വാമികള്‍ എന്ന് സ്വാമിയുടെ ഒന്നാം സമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചു നടന്ന സത്സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.

കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് ഒരു വര്‍ഷം തികയുകയാണ്. സമാധി സ്ഥാനത്ത് പണികഴിപ്പിച്ച സമാധി മന്ദിരത്തില്‍ ദീപം തെളിയിച്ച് സ്വാമി ചിദാനന്തപുരി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് സ്വാമി ശങ്കരാനന്ദസ്മാരക ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ചു സ്വാമി ശിവാനന്ദസ്മാരക പ്രമാണ ഗ്രന്ഥശാലയുടെ ഉദ്ഘാടനം വേദശ്രീ പറക്കോട് എന്‍.വി. നമ്പ്യാതിരി ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

തദവസരത്തില്‍ ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതി സ്വാമി ശിവാനന്ദ, ശ്രീ പാര്‍ഥസാരഥി പുരം വിശ്വനാഥന്‍, കരിമ്പിന്‍പുഴ ശ്രീ കെ. ബാലകൃഷണപിള്ള, തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 2.30 ന് നടന്ന മഹാസമാധി സമ്മേളനം

ആശ്രമ മഠാധിപതി സ്വാമി ആത്മാനന്ദന്‍റെ സ്വാഗതത്തോടെ ശക്തിപാതാശ്രമം മഠാധിപതി മാ ആനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ നടന്നു. ആനന്ദാശ്രമം മഠാധിപതി സ്വാമി ബോധേന്ദ്രറ്റഃഏഏറ്റ്ഡഃ, സ്വാമി ദിവാകരാനന്ദ ഭാരതി,

പ്രൊ. രാഘവന്‍നായര്‍, ഡോ. ഉണ്ണികൃഷ്ണ പിള്ള, ഡോ. ലളിതമ്മ രാജു കൈലാസ്, എന്‍.നന്ദകുമാര്‍, എന്‍. ശശിധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍

നിബന്ധനകള്‍ക്ക് വിധേയമായി നടത്തിയ സമാധി ദിനാചരണത്തില്‍ സത് സംഗ സേവാ സമിതി അംഗങ്ങളും ആശ്രമ വിശ്വാസികളും പങ്കെടുക്കുകയുണ്ടായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …