Breaking News

ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു…

ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 13 പേര്‍ മരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ പുരാനി ചവാനി മേഖലയില്‍ ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

മോറിനാ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ 10 പേര്‍ മരണപ്പെട്ടു.

മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. ഓട്ടോയുടെ ഡ്രൈവറും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അംഗന്‍വാടി കേന്ദ്രത്തില്‍ ജോലിക്ക് പോയി മടങ്ങുകയായിരുന്ന സ്ത്രീകളാണ് മരണപ്പെട്ടതെന്ന് ഗ്വാളിയാര്‍ എസ്.പി

അമിത് സാങ്കി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …