Breaking News

ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…

കൊല്ലം എഴുകോണില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. തമിഴ്നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിനു പ്രവേശനം നേടിയ പെൺകുട്ടി പഠന ചെലവിനായി ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്.

ഇന്നലെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാന്‍ പെൺകുട്ടി ബാങ്കില്‍ പോയിരുന്നു. എന്നാല്‍ അതേസമയം , ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു മകള്‍ വിളിച്ചു പറഞ്ഞതായി പിതാവ് പറഞ്ഞു.

മാതാപിതാക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ അനഘ വാതില്‍ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. വീട് വയ്ക്കാന്‍ ഇതേ ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു.

ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അതു തടസ്സമാകുമോ എന്ന സംശയത്തില്‍ 45,000 രൂപ ഈയിടെ കുടുംബം ബാങ്കില്‍ അടക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിദ്യാഭ്യാസ വായ്‌പ ലഭിച്ചില്ല.

നാളെ കോളജില്‍ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇതിനു മുന്‍പ് ഫീസ് അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നാല്‍ അതേസമയം,

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …