Breaking News

പത്തുവര്‍ഷത്തെ ഒറ്റമുറി ജീവിതം; റഹ്മാനും സജിതയ്ക്കും ഇനി പുതുലോകം; ഇരുവരും വിവാപിതരായി…

പത്ത്‌ വര്‍ഷത്തോളം മറ്റാരുമറിയാതെ ഒറ്റമുറിയില്‍ പ്രണയിച്ചു ജീവിച്ച നെന്മാറ അയിലൂര്‍ കാരക്കാട്ടു പറമ്ബിലെ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു.

സജിതയുടെ വീട്ടുകാര്‍ വിവാഹത്തിനെത്തിയിരുന്നു. റഹ്‌മാന്റെ വീട്ടുകാര്‍ വിട്ടുനിന്നു. അവരുടെയും പിണക്കം മാറുമെന്ന പ്രതീക്ഷയിലാണ്‌ റഹ്‌മാനും സജിതയും. അയല്‍വാസികളായ റഹ്‌മാനും സജിതയും പ്രണയത്തിനൊടുവില്‍ 2010 ലാണ് ഒരുമിച്ച്‌ താമസമാക്കിയത്.

ഇലക്‌ട്രീഷ്യനും പെയിന്റിങ് തൊഴിലാളിയുമായ റഹ്‌മാന്‍ വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍ അറിയാതെ സജിതയെ താമസിപ്പിക്കുകയായിരുന്നു. 10 വര്‍ഷത്തിനു ശേഷമാണിത് പുറംലോകം അറിഞ്ഞത്. സ്വതന്ത്രമായി ജീവിക്കാന്‍ മാര്‍ച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിക്ക്‌ സമീപം വാടക വീട്ടില്‍ താമസം മാറ്റിയത്‌.

താമസം മാറ്റിയ റഹ്‌മാനെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണത്തിനിടെ റഹ്‌മാന്റെ സഹോദരന്‍ നെന്മാറയില്‍ വച്ച്‌ റഹ്‌മാനെ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിത്തനശേരിയില്‍ വാടക വീട്ടീല്‍ ഇരുവരും കഴിയുന്നത് കണ്ടെത്തുകയായിരുന്നു.

പത്തുവര്‍ഷത്തെ ഒളിവു ജീവിതത്തിന്റെ കഥ അങ്ങനെയാണ്‌ പുറത്തുവന്നത്‌. സജിതയെ കാണാതായ അന്ന്‌ മുതല്‍ പൊലീസ്‌ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. പ്രായ പൂര്‍ത്തിയായ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം താമസിക്കുന്നതെന്ന് മൊഴി നല്‍കിയതോടെ പൊലീസ് നടപടി അവസാനിപ്പിച്ചു.

ഒന്നിച്ചു താമസിക്കുന്നെങ്കിലും നിയമപരമായി വിവാഹിതരല്ലാത്തതിനാലാണ് പുരോഗമന കലാസാഹത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വിവാഹത്തിന് ഒരുങ്ങിയത്‌. വിവാഹ വസ്ത്രവും സമ്മാനങ്ങളും സാഹിത്യസംഘം പ്രവര്‍ത്തകരാണ്‌ നല്‍കിയത്‌.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …