രാജ്യം കോവിഡ് രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ് രണ്ടാം വരവെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്‍റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്.
ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ -ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്‍റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡേ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.