Breaking News

ദുബൈയിലെ താമസക്കാര്‍ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ കൂടി രജിസ്റ്റര്‍ ചെയ്യണം

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്‍റാണ്​ ഇത്​ സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്​. രണ്ടാഴ്ചയാണ്​ ഇതിന്​ സമയം അനുവദിച്ചിരിക്കുന്നത്​. ദുബൈ റെസ്റ്റ്​ ആപ്പ്​ വഴി രജിസ്​ട്രേഷന്‍ പൂര്‍ത്തിയാക്കാം.

കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍, പ്രോപ്പര്‍ട്ടി മാനേജ്​മെന്‍റ്​ കമ്ബനികള്‍, ഡെവലപ്പര്‍മാര്‍ എന്നിവരാണ്​ രജിസ്റ്റര്‍ ചെയ്യേണ്ടത്​. വ്യക്​തിഗത വിവരങ്ങളും എമിറേറ്റ്​സ്​ ഐ.ഡിയും ചേര്‍ക്കണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ വീണ്ടും അപ്​​ഡേറ്റ്​ ചെയ്യാന്‍ കഴിയും. കരാര്‍ പുതുക്കുന്നതനുസരിച്ച്‌​ അപ്​ഡേറ്റ്​ ചെയ്യണം.

ദുബൈ റെസ്റ്റ്​ ആപ്പ്​ തുറന്ന ശേഷം ഇന്‍ഡിവിജ്വല്‍ എന്ന ഭാഗം തെരഞ്ഞെടുക്കണം. യു.എ.ഇ പാസ്​ ഉപയോഗിച്ച്‌​ ലോഗിന്‍ ചെയ്യാം. ഡാഷ്​ബോര്‍ഡില്‍ നിങ്ങളുടെ വസ്തു എവിടെയാണെന്ന്​ തെരഞ്ഞെടുക്കാം. ‘ആഡ്​ മോര്‍’ എന്ന ഭാഗത്ത്​ എല്ലാവരുടെയും പേരും വിവരങ്ങളും രേഖകളും ചേര്‍ക്കാന്‍ സൗകര്യമുണ്ട്​. കുടുംബമായി താമസിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ പേര്​ വിവരങ്ങള്‍ ചേര്‍ക്കണം. ​പേര്​ ചേര്‍ത്തവരെ പിന്നീട്​ ഒഴിവാക്കാനും കഴിയും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …