Breaking News

ആശ്വാസ ദിനം; ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ; രോഗമുക്തി നേടിയരുടെ എണ്ണത്തിൽ റെക്കോഡ്…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്.

ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 2.74 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ 900ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ പ്രതിദിന കേസുകളുടെ എണ്ണത്തേക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കൂടുതല്‍. 3.78 ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി പതിനൊന്ന് ലക്ഷം കടന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …