Breaking News

കോവിഡ് കാലത്ത് സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല; പങ്കെടുക്കില്ലന്ന് യു ഡി എഫ്…

ട്രിപ്പിള്‍ ലോക്ക്ഡൗണും കോവിഡ് മാര്‍ഗനിര്‍ദേശംവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്ബോള്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഈ സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എംഎല്‍ എമാരോ എംപിമാരോ മറ്റ് നേതാക്കളോ ചടങ്ങില്‍

പങ്കെടുക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നാണ് യുഡിഎഫിന്റെ അഭിപ്രായം.

സത്യപ്രതിജ്ഞയില്‍ നേരിട്ട് പങ്കെടുക്കുന്നതിന് പകരം വീട്ടിലിരുന്ന് ടി.വിയിലൂടെ ചടങ്ങുകള്‍ കാണാനാണ് യു ഡി എഫ് നേതാക്കളുടെ തീരുമാനം. ലളിതമായി രാജ്ഭവനില്‍ വച്ച്‌ നടത്തേണ്ട ചടങ്ങാണ് സെന്‍ട്രല്‍

സ്റ്റേഡിയത്തില്‍ വച്ച്‌ നടത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് വഴി പൊതുസമൂഹത്തിന് മുന്നില്‍ വലിയ സന്ദേശമാകും മുന്നണി നല്‍കുകയെന്നും നേതാക്കള്‍ പറയുന്നു.140 എം എല്‍

എമാരെയും 20 എം പിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച്‌ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍ ഡി എഫ് തീരുമാനം

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …