Breaking News

മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളിലെത്തും; ആദ്യമെത്തുക സ്റ്റാർ…

വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മരക്കാര്‍ തീയേറ്റര്‍ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്ബാവൂരിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.

ആറു മാസത്തിനുശേഷം ഒക്‌ടോബര്‍ 25 നാണ് മള്‍ട്ടിപ്ലക്സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്നത്. 25 മുതല്‍ സിനിമാശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പകുതിപ്പേര്‍ക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …