Breaking News

കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടരുന്നു; കൊലക്കേസ് പ്രതി രക്ഷപെട്ടു

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. ഫോറൻസിക് വാർഡിലെ ഒരു അന്തേവാസി രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ പൂനം ദേവിയാണ് രക്ഷപെട്ടത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. പുലർച്ചെ 12.15 ഓടെയാണ് പൂനം പുറത്തിറങ്ങിയത്. ശുചിമുറിയിലെ വെന്‍റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം.

കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവരെ ഫോറൻസിക് വാർഡ് അഞ്ചിലാണ് പ്രവേശിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ സമീപ പ്രദേശങ്ങളിലും ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം വിളിച്ചിട്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇത്തരം വീഴ്ചകൾ തുടരുകയാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …