Breaking News

കൊല്ലം ജില്ലയിൽ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി; വിവിധ സ്ഥലങ്ങളില്‍നിന്ന് നാലുപേർ പിടിയിൽ…

ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു. പത്തനാപുരം, കുന്നിക്കോട്, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലാണ് നോട്ടുകള്‍ ഏറെയും എത്തുന്നത്. കഴിഞ്ഞദിവസം നാലുപേരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്ന്​ പൊലീസ് പിടികൂടിയത്.

ഇവര്‍ നോട്ടുകള്‍ വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാവശ്യമായ സാമഗ്രികളും ഇവരില്‍നിന്ന്​ പിടിച്ചെടുത്തിരുന്നു.

കൂടുതല്‍ പേരിലേക്ക് ഇവര്‍ വഴി കള്ളനോട്ടുകള്‍ എത്തിയതായി ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കിലെത്തി പണം അടക്കുമ്ബോഴാണ് കളളനോട്ടുകള്‍ കണ്ടെത്തുന്നത്.

പൊലീസില്‍ പരാതി കൊടുത്താല്‍ വാദി പ്രതിയാകുമോ എന്ന് കരുതി പലരും പിന്നോട്ട് പോകുകയാണ്. പെട്രോള്‍ പമ്ബുകള്‍, ബിവറേജസ് ഔട്ട്​ലെറ്റുകള്‍, പലചരക്ക് കടകള്‍ എന്നിവ

കേന്ദ്രീകരിച്ച്‌ കള്ളനോട്ടുകള്‍ എത്തിപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കള്ളനോട്ട് വ്യാപനത്തിനെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …