തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു. നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Read More »പാമ്പ് പിടിത്തം ഹരമാണ്; 300ലേറെ വിഷപ്പാമ്പുകളെ പിടികൂടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി
ആര്യനാട് : റോഷ്നിയുടെ മുന്നിൽ പത്തി താഴ്ത്താത്ത പാമ്പുകളില്ല. അപകടകാരികളായ പാമ്പുകളെ മെരുക്കി അവയെ പിടികൂടുന്നത് ഈ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന് ഒരു ഹരമാണ്. 3 വർഷത്തിനിടയിൽ 300ഓളം പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. അഞ്ച് വർഷം മുൻപ് വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആര്യനാട് കുളപ്പട സരോവരത്തിൽ റോഷ്നി, പാമ്പ് പിടിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലൈസൻസ് നേടുകയും ചെയ്തു. ജില്ലയിലെ വിവിധ കോണുകളിൽ നിന്നായി …
Read More »ക്യാൻസർ ബാധിതനായ 9 വയസുകാരൻ്റെ ആഗ്രഹം സഫലീകരിച്ച് രാം ചരൺ
ഹൈദരാബാദ് : തെന്നിന്ത്യൻ സൂപ്പർ താരമാണ് രാം ചരൺ. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. രാം ചരണിന്‍റെ സിനിമകൾക്ക് മലയാളികൾ നൽകിയ സ്വീകരണം അതിന് തെളിവാണ്. കാൻസർ ബാധിതനായ ഒരു കുട്ടി ആരാധകനെ കാണാൻ എത്തിയ രാം ചരണിന്‍റെ വാർത്തയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹൈദരാബാദിലെ സ്പർഷ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരാധകനെയാണ് രാം ചരൺ സന്ദർശിച്ചത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെയാണ് നടനെ കാണാനുള്ള ആഗ്രഹം ഒൻപത് …
Read More »ഉമ്മൻ ചാണ്ടി ഇന്ന് ബെംഗളൂരുവിലേക്ക്; വിമാനമൊരുക്കി എഐസിസി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാലുടൻ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനായിരുന്നു തീരുമാനം. ഉമ്മൻചാണ്ടിയെ എ.ഐ.സി.സിയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച …
Read More »ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി, തുടര്‍ച്ചയായ ആറാം ജയവുമായി ബെംഗളൂരു
ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. കളിയുടെ തുടക്കം മുതൽ ബെംഗളൂരുവിനായിരുന്നു മേൽക്കൈ. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്‍റെ വിജയ ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്താണ് കൃഷ്ണ ഗോളാക്കിയത്. തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. 18 …
Read More »മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: കെ.എസ്.യു വനിതാ നേതാവിനെതിരെ പുരുഷ പൊലീസിന്റെ അതിക്രമം
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പൊലീസ് ആക്രമിച്ചത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കഴുത്തിന് കുത്തി പിടിച്ചു. പിന്നീട് വനിതാ പൊലീസ് എത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്കെതിരെ …
Read More »മോദിയേക്കാള്‍ ശക്തനായ ഏകാധിപതിയാകാനാണ് പിണറായി മത്സരിക്കുന്നത്: കെസി വേണുഗോപാൽ
തിരുവനന്തപുരം: മോദിയേക്കാൾ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഭാരത് ജോഡോ യാത്രികർക്കും കെ.സി വേണുഗോപാലിനും കെ.പി.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ ടിവി ഒരു വിഭാഗം മാത്രം പ്രക്ഷേപണം ചെയ്യുന്നതുപോലെ കേരളത്തിലെ നിയമസഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ല. യാത്രയ്ക്കിടെ സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടിയില്ലെങ്കിലും രാഹുൽ ഗാന്ധിയെ സിപിഎം തുടർച്ചയായി അധിക്ഷേപിച്ചു . കോൺഗ്രസ് ഇതിനോട് പ്രതികരിക്കുക …
Read More »ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ കിട്ടി; ഹരിതകർമ്മസേനക്ക് നന്ദി പറഞ്ഞ് വീട്ടമ്മ
എടപ്പാൾ : ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ വീട്ടമ്മ. ഹരിതകർമ്മസേനയുടെ സത്യസന്ധമായ ഇടപെടലിൽ മോതിരം അതിന്റെ യഥാർത്ഥ അവകാശിയുടെ വിരലുകളിൽ തിരികെ എത്തുകയായിരുന്നു. എടപ്പാൾ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ അയിലക്കോട് പരുവിങ്ങൽ സയ്യിദ് കുട്ടിയുടെ ഭാര്യ ഉമ്മുട്ടിയുടെ അരപ്പവൻ മൂല്യമുള്ള മോതിരമാണ് കാണാതായത്. നഷ്ടപ്പെട്ട ഉടനെ വീടും, പരിസരവും അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ അടുക്കളയിൽ നിന്നും മറ്റുമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്ന …
Read More »കര്‍ണാടക സുരക്ഷിതമാകാൻ ബി.ജെ.പി അധികാരത്തില്‍ തുടരണം: അമിത് ഷാ
ബെംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടക സുരക്ഷിതമായി തുടരണമെങ്കിൽ ബിജെപി അധികാരത്തിൽ തുടരണമെന്ന് പറയവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ടയച്ച കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പുട്ടൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. കോൺഗ്രസ് 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തുറന്നുവിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. …
Read More »ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും ബീഹാറിലും ആർജെഡി–ജെഎംഎം സഖ്യമായി മത്സരിക്കും
പട്ന: ആർജെഡിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തീരുമാനം. ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ധാരണയുണ്ടായത്. ഹേമന്ത് സോറന്‍റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിൽ വിജയകരമായ മഹാസഖ്യം ജാർഖണ്ഡിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ജാർഖണ്ഡിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ആർജെഡി-ജെഎംഎം കക്ഷികളുടെ പ്രധാന ലക്ഷ്യം. ജാർഖണ്ഡിലെ …
Read More »